Kerala Weather Live Updates: ഭീഷണിയായി ഇരട്ട ന്യൂനമര്‍ദം, കേരളത്തില്‍ മഴ കനക്കും

Webdunia
ശനി, 16 ജൂലൈ 2022 (11:44 IST)
Kerala Weather Live Update July 16: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ സൗരാഷ്ട്ര - കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുനമര്‍ദം കൂടുതല്‍  ശക്തിപ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യത.  
 
ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി മറ്റൊരു ന്യൂനമര്‍ദം നിലനില്‍ക്കുന്നു.
 
മണ്‍സൂണ്‍ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യത.
 
ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 
Yellow Alert in Kerala: ആറ് ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ട് പ്രവചിച്ചിരിക്കുന്നത്. 
 
Alert in Coastal areas: കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 17-07-2022 രാത്രി 11.30 വരെ 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
 
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
 
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
 
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
 
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article