2013നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ ഇത്രയും വലിയ മഴ പെയ്യുന്നതെന്ന് റിപ്പോർട്ട്. സാധാരണയിലും 20 ശതമാനത്തിൽ കൂടുതൽ മഴ 2013-ൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം കുറച്ചുവർഷങ്ങളായി ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർവരെയായിരുന്നു മൺസൂൺ ശക്തിയായിരുന്നത്.