കേരളത്തിന് അയൽ‌സംസ്ഥാനങ്ങളുടെ കരുതൽ; കർണാടക പത്തുകോടിയും തമിഴ്നാട് അഞ്ചുകോടിയും നൽകും

വെള്ളി, 10 ഓഗസ്റ്റ് 2018 (08:41 IST)
കേരളത്തില്‍ കാലവർഷം കനത്തതോടെ ദുരിതമനുഭവിക്കുന്ന കേരളാത്തിന് സഹായഹസ്തവുമായി തമിഴ്നാടും കര്‍ണാടകവും. മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കേരളത്തിന് ദുരിതാശ്വാസവുമായി പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയും അറിയിച്ചു. 
 
കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു.
 
വയനാട്ടിലെ ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.
 
ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെയൊരു ദിവസം മാത്രം 24 ഡാമുകൾ ഒരുമിച്ച് തുറന്നു. ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് 24 ഡാമുകള്‍ തുറക്കേണ്ടി വന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍