സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സധ്യത, 4 ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച്

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (14:37 IST)
കേരളത്തിൽ അതിതീവ്രമഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ഇതിന്റെ ഭാഗമായി  ഇടുക്കി, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
 
പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
 
സെപ്റ്റംബർ 19ന് ഇടുക്കി,കണ്ണൂർ,കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും ആണ്.
 
സെപ്‌റ്റംബർ 20ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article