സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്

ജോര്‍ജി സാം

തിങ്കള്‍, 18 മെയ് 2020 (11:21 IST)
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉംപുന്‍' ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലായി ആറുമണിക്കൂറായി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 
 
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. പശ്ചിമബംഗാൾ, ഒഡീഷ തീരങ്ങളിലും ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ട്. 230 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ വേഗത. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍