കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുന്നറിയിപ്പ്; താപനില 40ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 മാര്‍ച്ച് 2023 (19:16 IST)
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മുന്നറിയിപ്പ്. താപനില 40ഡിഗ്രി വരെ ഉയരാന്‍ സാധ്യത. ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നും 3 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.
 
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍