കൊച്ചിയിൽ ആരോഗ്യസർവേ: വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും

Webdunia
വെള്ളി, 10 മാര്‍ച്ച് 2023 (21:45 IST)
ബ്രഹ്മപുരത്ത് ആരോഗ്യസർവേ നടത്താൻ സർക്കാർ തീരുമാനം. മാലിന്യപ്ലാൻ്റിന് തീപിടിച്ച് 9 ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുക മൂലം പ്രദേശവാസികൾക്ക് എന്തെല്ലാം ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന് കണക്കിലെടുക്കാനുള്ള സർക്കാരിൻ്റെ ആരോഗ്യസർവേ. ആരോഗ്യവകുപ്പിൻ്റെ ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.
 
വിഷപ്പുക മൂലം ജനങ്ങൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനാണ് സർവേ. ആർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കുട്ടികൾ,ഗർഭിണികൾ,പ്രായമായവർ,ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ എന്നിവരെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article