സില്‍വര്‍ സ്റ്റോമില്‍ വന്നവര്‍ക്ക് എലിപ്പനി; ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു

വെള്ളി, 3 മാര്‍ച്ച് 2023 (16:47 IST)
അതിരപ്പിള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. എറണാകുളം, അലുവ എന്നിവിടങ്ങളില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയ കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. അഞ്ച് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സില്‍വര്‍ സ്റ്റോമിലെ വെള്ളത്തില്‍ നിന്നാണോ പനി പടര്‍ന്നതെന്ന് ആരോഗ്യവകുപ്പ് പരിശോധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍