പെൺകുട്ടികൾ ചുരിദാർ ധരിച്ചാൽ പീഡനത്തിൽ നിന്നും രക്ഷനേടാമെന്ന് തെലങ്കാന എം എൽ എ

വ്യാഴം, 31 മാര്‍ച്ച് 2016 (16:31 IST)
വിദ്യാർഥികൾ പീഡനത്തിൽ നിന്നും രക്ഷനേടാൻ ഏറ്റവും അനുയോജ്യമായ മാർഗം അവരുടെ വസ്ത്രധാരണാ രീതി മാറ്റുക എന്നതാണെന്ന് തെലങ്കാന രാഷ്ട്ര സമിതി എം എൽ എ സുരേഖ അറിയിച്ചു. പെൺകുട്ടികൾ ശരിയായ രീതിയിൽ വസ്ത്രധാരണം ചെയ്യുന്നതിലൂടെ പീഡനം ചെറുക്കാൻ സഹായിക്കുമെന്നും എം എൽ എ അറിയിച്ചു.
 
പല സ്കൂളുകളിലും വിദ്യാർഥികൾക്ക് ചെറുതും ഇറുകിയതുമായ യൂണിഫോമുകൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എം എൽ എയുടെ അറിയിപ്പ്. ഇത്തരത്തിലുള്ള യൂണിഫോമുകൾ ധരിക്കുന്നത് പെൺകുട്ടികൾക്ക് ശാരീരികമായ പീഡനങ്ങ‌ൾ നേരിടുന്നതിന് കാരണമാകും എന്നാണ് എം എൽ എയുടെ അഭിപ്രായം.
 
ചുരിദാർ ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നുവെന്നതിനാൽ സ്കൂളുകളിൽ ഡ്രസ്സ് കോഡായി ചുരിദാർ മാറ്റണമെന്ന കാര്യം പരിഗണിക്കണമെന്നും എം എൽ എ കൂട്ടിച്ചേർത്തു. പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായി നടപടികൾ സ്വീകരിക്കണമെന്നും കൂട്ടിച്ചേർത്തു. ഒപ്പം സ്കൂളിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്ന സഹവിദ്യാർഥികളെ വിദ്യാലയങ്ങ‌ളിൽ നിന്നും ഡീബാർ ചെയ്യണമെന്നും എം എൽ എ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക