വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി കോളേജ് അദ്ധ്യാപകന്‍ ഒളിവില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (16:48 IST)
മലപ്പുറത്തെ കല്പകഞ്ചേരിയിലെ അറബി കോളേജ് അദ്ധ്യാപകനെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പോലീസ് കേസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍ പോയി. അറബി കോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയത്.
 
പെണ്‍കുട്ടിക്ക്  വിവാഹാലോചന വന്നതോടെയാണ് താന്‍ വിവാഹം കഴിക്കില്ലെന്നും അദ്ധ്യാപകന്‍ തന്നെ പീഡിപ്പിച്ചു എന്നുമുള്ള വിവരം രക്ഷിതാക്കളെ അറിയിച്ചത്. കല്പകഞ്ചേരിക്ക് സമീപത്തെ വാരാണക്കര സ്വദേശിയായ ഇയാള്‍ കുട്ടിയെ ബലപ്രയോഗത്തിലൂടെ  പീഡിപ്പിച്ചെന്നും  പീഡന വിവരം പുറത്തു പറയരുതെന്നു ഭീഷണിപ്പെടുത്തി എന്നും കുട്ടി വെളിപ്പെടുത്തി.
 
തുടര്‍ന്ന് വീട്ടുകാര്‍  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി  പോലീസില്‍ പരാതിപ്പെടുകയായിരുന്നു.  പോക്‌സോ നിയമ പ്രകാരമാണ്   ഇയാള്‍ക്കെതിരെ കേസെടുത്തത്.  വേറെ ചില കുട്ടികളെയും ഇയാള്‍ സമാന രീതിയില്‍  പീഡിപ്പിച്ചിട്ടുണ്ടെന്നാണ്  സൂചന.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍