പീഡനക്കേസില്‍ 19 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (13:10 IST)
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയുമായി ഫോണിലൂടെ പരിചയപ്പെടുകയും പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ കൂടുതല്‍ അടുക്കുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത 19 കാരനെ പോലീസ് അറസ്‌റ് ചെയ്തു. നെടുമങ്ങാട് മഞ്ച റസിയ മന്‍സിലില്‍ തൗഫീഖ് ആണ് പോലീസ് പിടിയിലായത്.
 
രാത്രികാലങ്ങളിലെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും കുട്ടിയെ ദേഹോപദ്രവം എപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ് പി എസ് .വൈ സുരേഷിന്റെ നിര്‍ദ്ദേശ പ്രകാരം പോത്തന്‍കോട് എസ് എച്ച് ഓ ഡി.ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍