ഗുരുവായൂരപ്പന്റെ ഥാർ ഇനി അമൽ മുഹമ്മദലിക്ക് സ്വന്തം, ലേലത്തിൽ പിടിച്ചത് 15 ലക്ഷത്തിന്

ശനി, 18 ഡിസം‌ബര്‍ 2021 (16:27 IST)
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദലി ലേലത്തിൽ പിടിച്ചു. 15,10,000 രൂപയ്ക്കാണ് അമൽ വാഹനം സ്വന്തമാക്കിയത്. ശനിയാഴ്‌ച്ചയാണ് ലേലം നടന്നത്.
 
കാണിക്കയായി ലഭിച്ച ഥാർ എസ്‌യു‌വി പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. ‌ലിമിറ്റഡ് എഡിഷൻ വാഹനമായിരുന്നു മഹീന്ദ്ര സമർപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍