ഗള്‍ഫ് മേഖലയിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ബുധന്‍, 15 ജൂലൈ 2015 (13:12 IST)
സംസ്ഥാനത്തു നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാലോട് രവിയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കപ്പല്‍ സര്‍വ്വീസ് ആലോചിക്കുന്നത്. ഗള്‍ഫ് യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ അമിതമായി യാത്രാക്കൂലി ഈടാക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഒരു മര്യാദയും ഇല്ലാതെ നിരക്ക് വര്‍ധിപ്പിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.