87 രൂപയ്‌ക്ക് വില്‍ക്കാമെന്ന് സമ്മതിച്ചു; കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീർപ്പായി

Webdunia
ചൊവ്വ, 11 ജൂലൈ 2017 (16:06 IST)
ജിഎസ്ടിയുടെ പ്രത്യാഘാതത്തില്‍ സംസ്ഥാനത്ത് കോഴിക്കച്ചവടക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പായി. സർക്കാർ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വിൽക്കാമെന്ന് വ്യാപാരികൾ അറിയിച്ചു. കോഴിക്കോട്ട് ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്.

സർക്കാർ നിശ്ചയിച്ച വിലയായ 87 രൂപയ്‌ക്ക് കോഴി വിൽക്കാമെന്ന് വ്യാപാരികൾ അറിയിച്ചു. ഡ്രസ് ചെയ്ത കോഴി 158 രൂപയ്‌ക്ക് വിൽക്കാനും ഓൾ കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷനുമായും ചിക്കൻ മർച്ചന്റ് അസോസിയേഷനുമായും മറ്റുസംഘടനകളുമായും ധനമന്ത്രി നടത്തിയ ചർച്ചയില്‍ ധാരണയായി.

ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിനെ തുടർന്നാണ് സംസ്ഥാനത്ത് കോഴിവില കുറഞ്ഞത്. എന്നാൽ സര്‍ക്കാര്‍ പറഞ്ഞ വിലയ്‌ക്ക് കോഴി വില്‍ക്കാന്‍ സാധിക്കില്ലെന്ന് കോഴി കച്ചവടക്കാർ വാദിച്ചതോടെയാണ് ധനമന്ത്രി വിഷയത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്‌തത്.
Next Article