കുട്ടികളെ ശാരീരിക ശിക്ഷയ്‌ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതൽ ഹയർസെക്കന്ററിക്ക് കൂടി ബാധകമാവുന്നു.ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിറക്കി.ബാലാവാകാശ കമ്മീഷൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശാരീരികമായി ശിക്ഷിക്കുവാൻ പാടുള്ളതല്ല. ഇതേ നിയമമാണ് ഇനി മുതൽ ഹയർ സെക്കണ്ടറിക്കും ബാധകമാവുക.