സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും

Webdunia
ഞായര്‍, 3 ജൂലൈ 2022 (08:34 IST)
ഫയൽ തീർപ്പാക്കൻ തീവ്രയജ്ഞത്തിൻ്റെ ഭാഗമായി സംസ്ഥാനഠെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഇന്ന് പ്രവർത്തിക്കും. തദ്ദേശമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാകും ഇന്ന് ഓഫീസിൽ നടത്തുക. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ലഭ്യമാകില്ല.
 
ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിങ്ങ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കാൻ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article