കാർഷിക നിയമങ്ങൾ കുത്തകകളെ സഹായിയ്ക്കാൻ: കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ വായിച്ച് ഗവർണർ

Webdunia
വെള്ളി, 8 ജനുവരി 2021 (11:33 IST)
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ വിടാതെ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാർഷിക നിയമങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പാണ് നിയമങ്ങൾക്കെതിരായ കർഷക സമരം എന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഗവർണർ വയിക്കുമോ എന്നായിരുന്നു കേരളം ഉന്നുനോകിയിരുന്നത്.
 
താങ്ങുവില സമ്പ്രദായത്തെ തകർക്കുന്നതാണ് കാർഷിക നിയമങ്ങൾ. കർഷകന്റെ വിലപേശൽ ശേഷി നിയമങ്ങൾ ഇല്ലാതാക്കും. ഭേദഗതി പൂഴ്ത്തിവയ്പ്പിന് അവസരം ഒരുക്കുന്നതാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് ബാധിയ്ക്കും. കർഷിക വാണിജ്യ കരാറുകൾ റബ്ബർ പോലുള്ള വാണിജ്യ വിളകളെ ബാധിയ്ക്കും എന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article