ഗവര്‍ണറുടെ നടപടി: തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിയമപരമായ നടപടിയെടുക്കുമെന്ന് മന്ത്രി പി രാജീവ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 മെയ് 2024 (20:09 IST)
തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിയമപരമായ നടപടിയെടുക്കുമെന്ന് മന്ത്രി പി രാജീവ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലത്തെ കോടതിവിധി അനുസരിച്ച് ഗവര്‍ണര്‍ പെരുമാറണം. ഏകാധിപത്യ അധികാരമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
 
തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കിയിരുന്നു. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്ഭവന്റെ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article