വിജിലൻസ് ഡയറക്ടറെ ഫോണിൽ വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Webdunia
ബുധന്‍, 2 ഡിസം‌ബര്‍ 2020 (12:05 IST)
തിരുവനന്തപുരം: ബാർക്കോഴ കേസിൽ മുൻ മന്ത്രിമാരായ വിഎസ് ശിവകുമാർ കെ ബാബു എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടറെ നേരിട്ട് ഫോണിൽ വിളിച്ചു. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ കഴിഞ്ഞ ദിവസമാണ് ഗവർണർക്ക് മുന്നിലെത്തിയത്. ഫയലിലെ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം തേടാനാണ് ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിച്ചത് എന്നാണ് വിവരം.
 
അവധി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വ്യാഴാഴ്ച വിജിലൻസ് ഡയറക്ടർ ഗവർണറെ കാണും. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും മുൻ മന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുന്നതിൽ അന്തിമ തീരുമാനമെടുക്കുക. നിയമന അധികാരി എന നിലയിൽ ഗവർണറുടെ അനുമതിയോടെ മാത്രമേ മുൻ മന്ത്രിമാർക്കെതിരെ അന്വേഷണം നടത്താനാകു.  

അനുബന്ധ വാര്‍ത്തകള്‍

Next Article