വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നു മരിച്ച സെക്യൂരിറ്റി ജീവനക്കാരന് കാരമുക്ക് സ്വദേശി കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്.
കഴിഞ്ഞമാസം 29 നാണ് ചന്ദ്രബോസിനെ അതിക്രൂരമായ രീതിയില്‍ നിസാം ആക്രമിച്ചത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും പിന്നീട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് കഴിഞ്ഞ തിങ്കളാഴ്ച മരണമടയുകയായിരുന്നു.