അന്ധ വിശ്വാസത്തിന്റെ പേരില്‍ ശരീരത്തിന് ആപത്തുണ്ടാക്കുന്ന വിധം നടത്തുന്ന ആചാരങ്ങള്‍ കുറ്റകരമാക്കും. നിയമലംഘനം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കും. അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിന് തടയിടുകയാണ് ലക്ഷ്യമെന്ന് കമ്മീഷന്‍ പറയുന്നു.
കുറ്റകരമാക്കേണ്ടവ:
* ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സംനില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.
* പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ശാരീരികോപദ്രവം ഏല്‍പ്പിക്കുന്നതിനായി മര്‍ദിക്കല്‍, കെട്ടിയിടല്‍, മുടിപറിച്ചെടുക്കല്‍, പൊള്ളിക്കല്‍, ലൈംഗികപ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍, മൂത്രം കുടിപ്പിക്കല്‍ തുടങ്ങിയവ.
* കവിളില്‍ കമ്ബിയോ, അമ്ബോ തറയ്ക്കുക
* ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.