കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട: ജ്വല്ലറി ഉടമ അറസ്റ്റില്‍

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (10:07 IST)
കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്ന്‌ 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് അശ്വനി ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ എം ഡി സഞ്ജയ് സുബ്ബറാവു നിഗം അറസ്റ്റിലായി.
 
നികുതിയില്ലാതെ ഇറക്കുമതി ചെയ്ത് അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. ഇതേ സ്ഥാപനം മുമ്പ് നൂറുകിലോ സ്വര്‍ണം വിറ്റഴിച്ചതായി കസ്‌റ്റംസ്‌ അറിയിച്ചു.