കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തു നിന്ന് വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് സ്വദേശി റഫീഖ്, കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് 60 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണവുമായി പിടിയിലായത്.