സ്പീക്കര്‍ വൂഫറില്‍ നിന്ന് അരക്കിലോ സ്വര്‍ണ്ണം പിടിച്ചു

Webdunia
തിങ്കള്‍, 17 നവം‌ബര്‍ 2014 (16:39 IST)
സ്വര്‍ണ്ണ വില കുറഞ്ഞെങ്കിലും കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്‍റെ വരവ് നിലയ്ക്കുന്നില്ല എന്നതിന്‍റെ തെളിവായി ശനിയാഴ്ച രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ചെന്നൈ സ്വദേശിയില്‍ നിന്ന് സ്പീക്കറിന്‍റെ വൂഫറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അര കിലോ സ്വര്‍ണ്ണം അധികൃതര്‍ പിടിച്ചെടുത്തു.

എയര്‍ ഏഷ്യാ വിമാനത്തില്‍ സിംഗപൂരില്‍ നിന്നും വന്ന ചെന്നൈസ്വദേശി ഖാദര്‍ മൊയ്തീന്‍ എന്ന 28 കാരനെയാണു ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതര്‍ വലയിലാക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്‌. ഇതിനു മുമ്പും ഇയാള്‍ ഇത്തരത്തിലുള്ള സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്.

നൂറു ഗ്രാം വീതമുള്ള അഞ്ച് സ്വര്‍ണ്ണബിസ്കറ്റുകള്‍ ഉരുക്കി ഒന്നാക്കി സ്പീക്കറിന്‍റെ ഒപ്പമുള്ള  വൂഫറിനുള്ളിലെ ട്രാന്‍സ്ഫോര്‍മറിനുള്ളിലാണ്‌ ഒളിപ്പിച്ചുവച്ചിരുന്നത്. ഇതിന്‍റെ മുകളിലായി ചെമ്പ് കോയില്‍ കൊണ്ട് ഇത് മറയ്ക്കുകയും ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.