സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

ശ്രീനു എസ്

ചൊവ്വ, 20 ഏപ്രില്‍ 2021 (12:48 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 35,320 ആയി കുറഞ്ഞു. ഗ്രാമിന് പത്തുരൂപകുറഞ്ഞ് 4415 രൂപയായി. ഈമാസം മുതലാണ് സ്വര്‍ണത്തിന് വില ഉയരാന്‍ തുടങ്ങിയത്.
 
എപ്രില്‍ ഒന്നിന് 33,320 ആയിരുന്നെങ്കില്‍ 20 ദിവസം കഴിയുമ്പോള്‍ 2000 രൂപ വര്‍ധിച്ച്  35,320 ആകുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ ഫണ്ടുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതുകൊണ്ടാണ് വില കൂടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍