സംസ്ഥാനത്തില്‍ സ്വര്‍ണ്ണവില വീണ്ടും വര്‍ധനവ്; ഇന്നത്തെ സ്വര്‍ണവില അറിയാം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 27 മെയ് 2025 (11:20 IST)
സംസ്ഥാനത്തില്‍ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 360 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71960 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8995 രൂപയായി. കഴിഞ്ഞദിവസം പവന് 320 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഈ മാസം തുടക്കത്തില്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെ സ്വര്‍ണ്ണവില ഒരു ഇടവേളക്കുശേഷം 70,000ല്‍ താഴുകയായിരുന്നു.
 
പിന്നാലെ ഏഴു ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ദ്ധിച്ച് 72000 രൂപയായി. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. നേരത്തേ ട്രംപിന്റെ തിരുവാ നയത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. 
 
ചൈന-അമേരിക്ക് വ്യാപാര യുദ്ധത്തിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 76000രൂപയോളം ആയിരുന്നു വില. പിന്നാലെ തിരുവ നയത്തില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോയതോടെ സ്വര്‍ണവിലയും ഇടിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍