കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് വര്‍ധിച്ചത് 840 രൂപ

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഓഗസ്റ്റ് 2024 (13:27 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 840 രൂപ വര്‍ധിച്ച് 53360 രൂപയിലെത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6670 രൂപയായി. അന്താരാഷ്ട്ര വിലയില്‍ വന്ന മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സാവധാനം വില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 
 
ആഗോളതലത്തില്‍ ഇന്നലെ വൈകിട്ടോടെ ഒറ്റയടിക്ക് 41 ഡോളറോളമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഇതോടെയാണ് കേരളത്തിലും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടായത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തമാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article