സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 15 മെയ് 2024 (11:16 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായി വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് കൂടിയത്. പവന് 320 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,720 രൂപയായി. അതേസമയം ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,715 രൂപയാണ്. 
 
സ്വര്‍ണവില 50,000 കടന്നത് മാര്‍ച്ച് 29ന് ആണ്. സ്വര്‍ണ്ണ വില താഴേയ്ക്കിറങ്ങിയത് മേയ് 10ന് അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണ വില വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ്. 640 രൂപയാണ് നാലു ദിവസത്തിനിടയില്‍ കുറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍