ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച. ഡ്രൈവിങ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കടുത്ത സമരമായിരുന്നു നടത്തി വന്നിരുന്നത്. 13 ദിവസത്തെ സമരത്തിന് ശേഷമാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.