Gold Price: സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 14 ഫെബ്രുവരി 2024 (12:30 IST)
സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 45,600 രൂപയാണ്. അതേസമയം ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 
 
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5700 രൂപയാണ്. ഈ മാസം ഒന്നിന് 46,520 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് സ്വര്‍ണവില കൂടിയെങ്കിലും കുറച്ചുദിവസങ്ങളായി വിലയില്‍ വലിയ ഇടിവാണ് ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article