സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 മെയ് 2023 (14:48 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45240 രൂപയായി. കൂടാതെ ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5655 ആണ്.
 
മെയ് അഞ്ചിനായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും മിനഞ്ഞാന് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍