'നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നത്': എംഎല്‍എ കെ ശാന്തകുമാരി ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 മെയ് 2023 (13:02 IST)
കാങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഭര്‍ത്താവിന്റെ പനിക്ക് ചികിത്സ തേടിയാണ് എംഎല്‍എ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ച് നല്‍കുകയായിരുന്നു.
 
പിന്നാലെ എന്തുകൊണ്ട് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎല്‍എ കയര്‍ത്തു. നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ഡോക്ടര്‍മാരോട് അപമര്യാദയായി സംസാരിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎല്‍എ പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍