മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരം തൊടും, കേരളത്തെ നേരിട്ട് ബാധിക്കില്ല

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 12 മെയ് 2023 (14:34 IST)
മോക്ക ചുഴലിക്കാറ്റ് ഞായറാഴ്ച ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരം തൊടും. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും.
 
മോക്ക ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും കേരളത്തില്‍ ശക്തമായ മഴയുണ്ടായേക്കാം. വെള്ളിയാഴ്ച ഉച്ചയോടെ വടക്കന്‍ ജില്ലകളിലും തെക്കന്‍ ജില്ലകളിലും മഴ ആരംഭിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അടുത്ത മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍