കോഴിക്കോട്ടു നിന്ന് കാസര്‍കോട്ടെ വിവിധ ജുവലറികളിലേക്കായി നികുതി വെട്ടിച്ച് രഹസ്യമായി കൊണ്ടുവന്ന 79.62 ലക്ഷം രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികള്‍ പിടിച്ചെടുത്തു. സ്വര്‍ണ്ണം കൊണ്ടുവന്ന രണ്ടു പേരില്‍ നിന്നുമായി രണ്ടരക്കിലോ സ്വര്‍ണ്ണമാണ് പിടിച്ചത്.
വില്‍പ്പന നികുതി ഇന്‍റലിജന്‍സ് കമ്മീഷണര്‍ ജയരാജനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് പിഴയായി 11.97 ലക്ഷം രൂപ ഈടാക്കിയ ശേഷം തിരികെ നല്‍കി.