ഫേസ്‌ബുക്ക് അക്കൗണ്ട് ഉള്ള ആളുകള്‍ ഓണ്‍ലൈനില്‍ പോണ്‍തിരയുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ഒരു മുട്ടന്‍ പണി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മറ്റൊന്നുമല്ല നിങ്ങള്‍ ഏതെല്ലാം വെബ്‌സൈറ്റുകള്‍ സന്തര്‍ശിച്ചോ ആ സൈറ്റിന്റെ പേരടക്കമുള്ള വിവരങ്ങള്‍ നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൌണ്ടിലൂടെ പുറത്തു വിടും.
സെക്യുരിറ്റി ഉണ്ടായിരുന്നാല്‍ പോലും ഇത്തരം കാര്യങ്ങള്‍ പുറത്തായേക്കും. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ബ്രെറ്റ് തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏതു കോണില്‍ ഇരുന്നുകൊണ്ടും നിങ്ങളുടെ ബ്രൗസിങ് ലിസ്റ്റ് ശേഖരിക്കാന്‍ സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇത്തരം വിവരങ്ങള്‍ ലഭിക്കുന്നത് മൂലം പിന്നിട് വ്യക്തിഹത്യക്കു വരെ ഉപയോക്കാം എന്നാണ് ഇവര്‍ പറയുന്നത്. ഇങ്ങനെയുള്ള വിവരങ്ങള്‍ പുറത്തു വന്നതിന്റെ പേരില്‍ പല ആത്മഹത്യകളും നടന്നതായി പൊലീസ് വ്യക്തമാക്കി.