ഗ്ലൂക്കോസ് മൂക്കിലൊഴിച്ചാല്‍ കൊവിഡ് വരില്ല!; സംസ്ഥാനത്ത് ഗ്ലൂക്കോസ് വന്‍ വില്‍പന

ശ്രീനു എസ്
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (09:41 IST)
ഗ്ലൂക്കോസ് ലായനി മൂക്കിലൊഴിച്ചാല്‍ കൊവിഡ് വരില്ലെന്ന വ്യാപക പ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗ്ലൂക്കോസ് വന്‍ വില്‍പന. ആരോഗ്യവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഇ സുകുമാരന്റെ പഠനത്തിലെ പരാമര്‍ശങ്ങളാണ് പ്രചരണത്തിന് പിന്നില്‍. ഗ്ലൂക്കോസ് ലായനി മൂക്കില്‍ ഒഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം.
 
ഇതേത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ഷോപ്പുകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി. ചെറിയ കുപ്പികളില്‍ ഗ്ലൂക്കോസ് ലായനിവില്‍ക്കുന്നത് വിലക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article