കൊറോണ വൈറസ്; ചികിത്സയൊന്നും വേണ്ട പ്രാർത്ഥന മതിയെന്ന് വിദ്യാർത്ഥിനി, 3 മണിക്കൂർ നീണ്ട ബോധവത്കരണത്തിന് ശേഷം സമ്മതിച്ച് കുടുംബം

റെയ്‌നാ തോമസ്

ശനി, 1 ഫെബ്രുവരി 2020 (15:09 IST)
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി ചൈനയില്‍ നിന്നെത്തിയ പെണ്‍കുട്ടി. ചികിത്സക്കു പകരം പ്രാര്‍ത്ഥന മതി എന്ന് വാശിപിടിച്ചാണ് പെണ്‍കുട്ടി മെഡിക്കല്‍ സംഘത്തെ കുഴക്കിയത്. പിന്നീട് മൂന്നുമണിക്കൂറോളം നീണ്ട ബോധവത്കരണത്തിന് ശേഷമാണ് പെണ്‍കുട്ടി ചികിത്സക്ക് തയ്യാറായത്.
 
ആശുപത്രിയില്‍ പോകാനോ ചികിത്സ തേടാനോ ശ്രമിക്കാതെ പ്രാര്‍ത്ഥന തുടരുകയായിരുന്നു പെണ്‍കുട്ടി. തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം നാട്ടിലെത്തിയതാണ് ഈ പെണ്‍കുട്ടി. കേരളത്തില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പനി ബാധിച്ചത്. കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 52പേരും ചികിത്സക്ക് തയ്യാറായെങ്കിലും പെണ്‍കുട്ടി വിസമ്മതിക്കുകയായിരുന്നു.
 
പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ബോധവത്കരണത്തിന് ശേഷം ചികിത്സ നല്‍കിയത്. ബോധവത്കരണം നടന്നില്ലെങ്കില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കാനായിരുന്നു തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍