'കൊച്ചേച്ചി മാത്രം മുറ്റമടിച്ചാല്‍ മതിയോ?' അങ്കണവാടി മുതലുള്ള പാഠങ്ങള്‍ തിരുത്തുന്നു, സ്ത്രീവിരുദ്ധത ഓഡിറ്റ് ചെയ്യാന്‍ സമിതി

വെള്ളി, 9 ജൂലൈ 2021 (15:02 IST)
ലിംഗസമത്വമെന്ന ആശയം ഉയര്‍ത്തിപിടിച്ച് വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ നവീകരിക്കുന്നു. അങ്കണവാടി തലം മുതല്‍ ഈ നവീകരണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്ത്രീവിരുദ്ധത തിരുത്തുകയാണ് ലക്ഷ്യം. 
 
'ഉമ്മതരാനെന്നമ്മ...
കാര്യം നോക്കാന്നെച്ഛന്‍, 
മേല്‍നോട്ടത്തിനു മുത്തച്ഛന്‍...
കടയില്‍ പോകാന്‍ കൊച്ചേട്ടന്‍, 
മുറ്റമടിക്കാന്‍ കൊച്ചേച്ചി...'
 
അങ്കണവാടി കുട്ടികളെ പഠിപ്പിക്കാനുള്ള 'അങ്കണത്തൈമാവ്' എന്ന കൈപ്പുസ്തകത്തിലെ വരികളാണ് ഇത്. സ്ത്രീകള്‍ വീട്ടിലെ പണികള്‍ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഇത്തരം വരികളും പാഠഭാഗങ്ങളും തിരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യ ഘട്ടമായി അങ്കണവാടികളിലെ പുസ്തകങ്ങള്‍ ഓഡിറ്റ് ചെയ്യും. പാഠപുസ്തകങ്ങള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കപ്പെടും. ഇതിനുള്ള സമിതി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനകം എല്ലാ തലത്തിലെയും പാഠപുസ്തകങ്ങള്‍ പരിശോധിച്ച് തിരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ ജെന്‍ഡര്‍ ഉപദേശക ഡോ.ടി.കെ.ആനന്ദിയാണ് സമിതിയുടെ അധ്യക്ഷന്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍