വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; കര്‍ഷകന്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 20 മെയ് 2015 (15:29 IST)
വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത ആളെ അറസ്റ്റ് ചെയ്തു. ചാലിയാര്‍ തോട്ടപ്പള്ളി കണ്ടത്തില്‍ ആന്റണി(61)യെയാണ്‌ അറസ്‌റ്റുചെയ്‌തത്‌.രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും എക്സൈസ് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കര്‍ഷകന്റെ വീട്ടില്‍ നിന്ന് കഞ്ചാവു കൃഷി പിടികൂടിയത്. കര്‍ഷകന്‍റെ വീടിന്‍റെ പിന്‍ ഭാഗത്തു നിന്നുമാണ്, കഞ്ചാവ് ചെടികള്‍ പിടിച്ചത്.  

സ്വന്തം ആവശ്യത്തിനായി വാങ്ങിയ കഞ്ചാവിന്‍റെ വിത്തുകള്‍ വാങ്ങി മുളപ്പിച്ചാണ്, ഇയാള്‍ കൃഷി ചെയ്തിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇയാള്‍ കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളാണ്. സ്വന്തം ആവശ്യത്തിനാണ് കഞ്ചാവ് വളര്‍ത്തിയതെന്ന് ഇയാള്‍ പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. അനധികൃതമായി കഞ്ചാവ്‌ കൃഷി നടത്തിയതിന് ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.