പൊതുമരാമത്ത് മന്ത്രിക്കെതിരായ പരാതി ഗണേഷ് നല്‍കിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മറവിരോഗമെന്ന് കെ ബി ഗണേഷ്കുന്മാര്‍ എംഎല്‍എ. താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണെന്നും മുഖ്യമന്ത്രിക്ക് ഈയിടെയായി പലകാര്യങ്ങളിലും മറവിയാണെന്നും ഗണേഷ്കുമാര്‍ പരിഹസിച്ചു. ഒരു സ്വകാര്യ ചാനലിനോടാണ് ഗണേഷ് ഇപ്രകാരം പറഞ്ഞത്.
താന്‍ രേഖാമൂലം കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയതാണെന്നും വേണമെങ്കില്‍ അതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ തയ്യാറാണെന്നും ഗണേഷ്കുമാര്‍ പറയുന്നു. പിഡബ്ലിയുഡി വകുപ്പിലെ അഴിമതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസിലായതായി ഗണേഷ്കുമാര്‍ പറയുന്നു. മറവി നല്ലതാണ് പലകാര്യങ്ങളിലുമെന്ന് ഗണേഷ് മുനവെച്ച രിതിയില്‍ പ്രതികരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് നിയമ സഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഓഫീസിലെ ജീവനക്കാര്‍ അഴിമതി നടുത്തുന്നു എന്ന് തെളിവുകളുമായി ഗണേഷ്കുമാര്‍ ആരോപിച്ചത്. എന്നാല്‍ മന്ത്രി ഇത് നിഷേധിച്ചിരുന്നു. യുഡിഎഫ് രാഷ്ട്രീയത്തെ കൂടുതല്‍ വഷളാക്കുന്ന തരത്തിലാണ് ഗണേഷിന്റെ ഇപ്പോഴത്തെ നിലപാട്. തന്റെ നിലപാടില്‍ ഉറച്ച് തന്നെയാണെന്നാണ് ഗണേഷ് പറയുന്നത്.
ഗണേഷിന് പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഗണേഷിനേക്കൊണ്ട് ഇത്തരത്തില്‍ പ്രതികരിപ്പിച്ചത് യുഡിഎഫ് തന്നെയാണെന്ന് കേരള കോണ്‍ഗ്രസ് ബിയും പറയുന്നു. അതേ സമയം ഗണേഷിന്റെ ആരോപണം മുഖവിലക്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുസ്ലീം ലീഗ്.