ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം: വി മുരളീധരന്‍

Webdunia
തിങ്കള്‍, 19 മെയ് 2014 (16:22 IST)
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുളീധരന്‍ പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അനാവശ്യ റിപ്പോര്‍ട്ടാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ആറന്മുള വിമാനത്താവളം വേണ്ടെന്ന ജനങ്ങളുടെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.