വാടക കാറുകള്‍ പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മറ്റൊരാള്‍ കൂടി കഴിഞ്ഞ ദിവസം പൊലീസ് വലയിലായി. സംഘത്തിലെ പ്രധാന പ്രതിയായ കോട്ടയം നാട്ടകം പുതുപ്പറമ്പ് വീട്ടില്‍ സലീം എന്ന 32 കാരനാണു സിറ്റി പൊലീസിന്റെ പിടിയിലായത്.
സംഘത്തിലെ മറ്റൊരു പ്രതിയായ എറണാകുളം വെണ്ണല തേജസ് അപ്പാര്‍ട്ട്മെന്റില്‍ താമസം അഹമ്മദ് അഷറഫ് എന്നയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി 200 ലധികം കാറുകള്‍ ഇവര്‍ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാര്‍, സി.ഐ ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തിലൂള്ള പൊലീസ് സംഘമാണ് പ്രതികളെ കുടുക്കിയത്. ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന മറ്റു സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.