ഈ കേസ് ഇവിടെ അവസാനിക്കില്ല, തീര്‍ച്ചയായും അപ്പീല്‍ പോകും: അന്വേഷണസംഘം

വെള്ളി, 14 ജനുവരി 2022 (11:30 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അന്വേഷണസംഘം. കോട്ടയം അഡീണല്‍ സെഷന്‍സ് കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതും നിരാശജനകവും ആണെന്ന് അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍ പറഞ്ഞു. ഈ കേസ് ഇവിടംകൊണ്ട് അവസാനിക്കില്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും ഹരിശങ്കര്‍ പറഞ്ഞു. തെളിവുകളെല്ലാം ബിഷപ്പിന് എതിരായിട്ടും ഇങ്ങനെയൊരു വിധി കോടതി പ്രസ്താവിച്ചത് ഞെട്ടിക്കുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍