ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാബോട്ട് മുങ്ങി. മത്സ്യബന്ധ ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ബോട്ടില്‍ അമ്പത്തോളം യാത്രക്കാരുണ്ടായിരുന്നു. ബോട്ട് അപക്ടം നടന്നതിനു പിന്നാലെ ഏതാനും പേരെ കാണാതായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപക്ടത്തില്‍ മൂന്ന്പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒരു കുട്ടിയും ബോട്ടിലെ ജീവനക്കാരനും ഒഴുക്കില്‍ പെട്ടതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഉച്ചയ്ക്ക് 1.40നാണ് അപകറ്റം നടന്നത്.
ഒരു സ്ത്രീയുടെയും രണ്ടുപുരുഷന്മാരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപകടത്തേത്തുടര്‍ന്ന് ബോട്ട് മറിഞ്ഞുപോയതാണ് അപകടത്തീനു കാരണം. ബോട്ട് അപകടത്തേത്തുടര്‍ന്ന് രണ്ടായി പിളര്‍ന്ന് പോയതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ കമാലക്കാടവില്‍ വച്ചാണ് അപകടമുണ്ടായത്.
കോസ്റ്റ് ഗാര്‍ഡ് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. യാത്രാ ബോട്ടിനു മേലേക്ക് മീന്‍പിടുത്ത ബോട്ട് ഇടിക്കുകയായിരുന്നു. അപക്ടം നടന്ന ഉടനെ ചില യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. നീന്തലറിയാത്ത ചിലര്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
സ്ഥിരം യാത്രക്കാര്‍ക്ക് പുറമെ വിനോദ യാത്രക്കെത്തിയവരും ബോട്ടിലുണ്ടായിരുന്നു. ഇവരാണ് ബോട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. മറൈന്‍ എന്‍ഫോര്‍സ്മെന്റും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോട്ടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്. ബോട്ട് ഭാഗികമായി മുങ്ങിയ അവസ്ഥയാണ്. ഫയര്‍ ഫോര്‍സും മീന്‍ പിടുത്തക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ട്.
അതേസമയം ബോട്ടില്‍ ആകെ 25 ടിക്കറ്റുകള്‍ മാത്രമെ കൊടുത്തിട്ടുള്ളു എന്നാണ് പുറത്തുവരുന്ന വിശദീകരണങ്ങള്‍. 18 പേരെ അപകടം നടന്നതിനു പിന്നാലെ രക്ഷപ്പെടുത്തി. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഈ വിവരങ്ങള്‍ക്ക് സ്ഥിരീകരണമില്ല. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനായിനാവികസേനയുടെ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എഡിജിപി മുഹമ്മദ് നിയാസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
അതേസമയം തകര്‍ന്ന ബോട്ടിന്റെ ഒരുഭാഗം കരയ്ജ്ക്കടുപ്പിച്ചിട്ടുണ്ട്. അപകടം നടന്നത് കപ്പല്‍ ചാലിനടുത്തായതീന്നാല്‍ ഈ ഭാഗത്ത് കായലിന്റെ ആഴം കൂടുതലാണ്. അഴിമുഖ സ്വ്ഭാവമുള്ള ഇവിടെ ശക്തമായ അടിയൊഴുക്കും ഉള്ളതാണ്. അതേസമയം അപകടത്തിനിടയ്യാക്കിയ മീന്‍പിടുത്ത ബോട്ട് പൊലീസ് കസ്റ്റഡിയില്ലെടുത്തിട്ടുണ്ട്.