ബാബുവിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ വരുമാനവും ആസ്തിയും വിജിലന്‍സ് പരിശോധിക്കുന്നു; നേരത്തെ പരിശോധിച്ചത് മന്ത്രിയായിരുന്ന കാലത്തെ സമ്പാദ്യത്തെക്കുറിച്ച് മാത്രം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ ബാബുവിന്റെ സ്വത്തുവിവരങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ വരുമാനവും ആസ്തിയും ആണ് വിജിലന്‍സ് പരിശോധിക്കുന്നത്. നേരത്തെ, പരിശോധിച്ചിരുന്നത് മന്ത്രിയായിരുന്ന കാലത്തെ സമ്പാദ്യത്തെക്കുറിച്ച് മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആസ്തി പരിശോധിക്കാനാണ് വിജിലന്‍സ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്.
ബാബുവിന് എം എല്‍ എ അലവന്‍സും ശമ്പളവുമല്ലാതെ മറ്റു വരുമാനമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷത്തെ സമ്പാദ്യം പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
മരുമകന്റെ പേരില്‍ തൊടുപുഴയിലുള്ള രണ്ട് ലോക്കറുകള്‍ തുറന്നു പരിശോധിക്കുകയാണ് വിജിലന്‍സ് ഇപ്പോള്‍. അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്‌നാന്റെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. ബാര്‍ കോഴ പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ആണ് വിജിലന്‍സ് ബെന്നി ബെഹ്‌നാന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്.
ബിനാമി ഇടപാട് കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.