കുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒരുവയസുകാരി മരിച്ചു

ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (07:59 IST)
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം കാലടിയിലാണ് ദാരുണ സംഭവം. കൈപ്പട്ടൂര്‍ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റേയും റോണിയുടേയും ഇരട്ട കുളികളില്‍ ഒരാളായ ഹെലനാണ് മരിച്ചത്. 
 
കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കുറുക്ക് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിദേശത്തുള്ള കുട്ടിയുടെ പിതാവ് നാട്ടില്‍ എത്തിയ ശേഷമായിരിക്കും ശവസംസ്‌കാരം.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍