സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയര്‍ന്നു. ട്രോളിങ് നിരോധനം ആരംഭിച്ചതോടെയാണ് മത്സ്യവില കുതിച്ചുയര്‍ന്നത്. ഇനിയും വില വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നില്ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുന്നത്.