തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (18:54 IST)
ചാല മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം. ആറു കടകള്‍ കത്തിനശിച്ചു.ഫയര്‍ഫോഴ്സിന്റെ എട്ട് യൂണീറ്റ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

നിരവധി കടകളുള്ള സ്ഥലമായതിനാല്‍  തീ മറ്റു കടകളിലേക്കും വ്യാപിക്കുകയാണ്.ഫാന്‍സി എന്ന കടയുടെ ഗോഡൗണിലാണ് തീ പിടുത്തം ഉണ്ടായത്.ഒരു മണിക്കൂര്‍ മുന്‍പാണ് തീപിടുത്തമുണ്ടായത്. ആളപായം ഇല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ കടകളിലേക്ക് തീ വ്യാപിക്കാതിരിക്കാനാണ് ഫയര്‍ഫോഴ്സിന്റെ ശ്രമം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.