വെടിക്കെട്ട് നിരോധിക്കേണ്ട കാര്യമില്ലെന്ന് കുമ്മനം

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2016 (13:19 IST)
പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടുകൾ നിരോധിക്കേണ്ടെന്നും നിരോധനം പ്രശ്നപരിഹാരമല്ലെന്നും ബി ജെ പി അധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു. ക്ഷേത്രങ്ങ‌‌ളിലെ വെടിക്കെട്ടുകൾ നിർത്തേണ്ടെന്നും അദ്ദേഹം അറിയിച്ചു.
 
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതൊരു കാരണമാക്കി രാഷ്ട്രീയ പരമായ രീതിയിൽ പലരും മുതലെടുക്കുന്നുണ്ടെന്നും ഇത് വളരെ അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദുരന്തം ഉണ്ടായാൽ പൂർണമായും ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്. പകരം, ദുരന്തത്തിനിടയാക്കിയ കാരണവും സാഹചര്യവും എന്തെന്ന് പഠിച്ച് മനസ്സിലാക്കി അത്തരത്തിലുള്ള സാഹചര്യങ്ങ‌ൾ ഇനിയുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകളും നടപടികളുമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
 
വെടിക്കെട്ടിനെ മുതലെടുത്ത് അതിന്റെ കാരണം രാഷ്‌ട്രീയപരമായ താൽപര്യമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നവരെ അതിനനുവദിക്കരുത്. അത് നാടിനു തന്നെ ആപത്താണെന്നും അദ്ദേഹം അറിയിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം