സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണത്തിന് ഗോമൂത്രത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ‘ഗൗ നൈല്‍’ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി മനേകാ ഗാന്ധി. ഈ ആവശ്യവുമായി മന്ത്രി സഭയിലെ സഹപ്രവര്‍ത്തകര്‍ക്ക് കത്തയച്ചിരിക്കുകയാണ് അവര്‍.
ഗോനൈല്‍ സൗഹൃദമായ ഉത്പന്നമായതിനാലാണ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതെന്ന് മനേകാ ഗാന്ധി പറഞ്ഞത്. ഇതുകൂടാതെ ഫിനൈല്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുതാണെന്നും മനേക പറഞ്ഞു. ഇത് സംബന്ധിച്ച് മന്ത്രമാര്‍ തങ്ങളുടെ കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് മനേകാ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന ഗോമൂത്രത്തില് നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഉത്പന്നമാണ് ‘ഗൗ നൈല്‍‘.